ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ വനം ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മൂന്നാറിലെ വിവിധ മേഖലകളില്‍ വിനോദസഞ്ചാരം നടത്തുന്നതായി പരാതി. 

ഇടുക്കി: ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ വനം ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മൂന്നാറിലെ വിവിധ മേഖലകളില്‍ വിനോദസഞ്ചാരം നടത്തുന്നതായി പരാതി. മുന്‍ ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാറാണ് ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കടക്കം പരാതി നല്‍കിയത്.

ദേവികുളം റേഞ്ചിന് കീഴിലുള്ള അരുവിക്കാട് സെക്ഷന്‍ ഓഫീസിന്റെ വാഹനം ഇതിനായി ദുരുപയോഗിച്ചതായും പരാതിയില്‍ ആക്ഷേപമുണ്ട്. ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ വനം ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടിനെതിരെയാണ് മുന്‍ ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ പരാതി നല്‍കിയിട്ടുള്ളത്.

ജില്ലാ കളക്ടര്‍, ദേവികുളം സബ് കളക്ടര്‍, മൂന്നാര്‍ ഡിഎഫ്ഒ, വനംവകുപ്പിന്റെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം വിഷയം ചൂണ്ടികാട്ടി പരാതി നല്‍കിയിട്ടുള്ളതായി സുരേഷ് കുമാര്‍ പറഞ്ഞു. കൊവിഡ് കാലത്ത് നിയമലംഘനം നടത്തിയ സീനിയര്‍ സൂപ്രണ്ടിനെതിരെ മാതൃകാപരമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് സുരേഷ് കുമാറിന്റെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona