യുവാവിനെതിരെ പോലീസില്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതി ഒടുവില്‍ കള്ളക്കേസ് നല്‍കിയ കേസില്‍ അറസ്റ്റിലായി. ആറ്റിപ്ര ചിത്ര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ പ്രീതയാണ് ഒരാഴ്ച മുമ്പ് പോലീസില്‍ പരാതി നല്‍കിയത്. സുരേഷ് എന്ന യുവാവ് മർദ്ദിച്ചുവെന്നും  ദേഹത്ത് കടന്ന് പിടിച്ചുവെന്നുമായിരുന്നു പരാതി.


തിരുവനന്തപുരം: യുവാവിനെതിരെ പോലീസില്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതി ഒടുവില്‍ കള്ളക്കേസ് നല്‍കിയ കേസില്‍ അറസ്റ്റിലായി. ആറ്റിപ്ര ചിത്ര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ പ്രീതയാണ് ഒരാഴ്ച മുമ്പ് പോലീസില്‍ പരാതി നല്‍കിയത്. സുരേഷ് എന്ന യുവാവ് മർദ്ദിച്ചുവെന്നും ദേഹത്ത് കടന്ന് പിടിച്ചുവെന്നുമായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകൾക്ക് നേരെ ഉള്ള അതിക്രമത്തിന് കെസെടുത്തു. എന്നാൽ ചോദ്യം ചെയ്യലിൽ സുരേഷ് കുറ്റം നിരസിച്ചു. 

യുവതിയുടെ വീട്ടിന്‍റെ പരിസരത്ത് അന്വേഷണം നടത്തിയതോടെ യുവതിയുടെ പരാതി കള്ളമാണെന്ന് പോലീസീന് ബോധ്യമായി. തുടർന്ന് സുരേഷിനേയും സ്റ്റേഷനിൽ വന്ന നാലു പേരേയും ഉൾപ്പെടുത്തി തിരിച്ചറിയൽ പരേഡ് നടത്തി. തിരിച്ചറിയൽ പരേഡിൽ മറ്റൊരു വ്യക്തിയെയാണ് യുവതി ചൂണ്ടി കാട്ടിയത്. തുടര്‍ന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ യുവതി സത്യം വെളിപ്പെടുത്തുകയായിരുന്നു. 

സുരേഷിനെ കള്ളക്കേസിൽ കുടുക്കിയാൽ പതിനായിരം രൂപ തരാമെന്ന് വാടകയ്ക്ക് താമസിക്കുന്ന വീടിന്‍റെ ഉടമസ്ഥനായ സുബ്രമണ്യൻ വാഗ്ദാനം നൽകി എന്നായിരുന്നു യുവതിയുടെ മൊഴി. സുരേഷിന്‍റെ സഹോദരിയുടെ ഭർത്താവാണ് സുബ്രമണ്യൻ. വ്യക്തി വൈരാഗ്യം തീർക്കാനാണ് സുരേഷിനെ കുടുക്കാനാണ് സുബ്രമണ്യൻ യുവതിയ്ക്ക് പണം വാഗ്ദാനം നല്‍കിയത്. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് യുവതിയുടെ പേരില്‍ കെസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. യുവതിയെ കള്ളക്കേസിന് പ്രേരിപ്പിച്ച സുബ്രമണ്യൻ ഒളിവിലാണ്.