പരാതിയെ കുറിച്ച് സംസാരിക്കാൻ പൊലീസ് ഇരുവരോടും രാവിലെ 10 മണിക്ക് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു

കൊച്ചി: എറണാകുളം കലൂരിലെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് യുവാവിനെതിരെ പരാതി നൽകിയതിന് തൊട്ടുപിന്നാലെ. തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെയാണ് കലൂരിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. 

തിങ്കളാഴ്ച രാവിലെയാണ് അനീഷയെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്‍റെ ടെറസിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രി അനീഷ പൊലീസ് സ്റ്റേഷനിലെത്തി വയനാട് സ്വദേശിയായ യുവാവിനെതിരെ പരാതി നൽകിയിരുന്നു. പരാതിയെ കുറിച്ച് സംസാരിക്കാൻ പൊലീസ് ഇരുവരോടും രാവിലെ 10 മണിക്ക് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു.

എന്നാൽ രാവിലെയോടെ അനീഷയുടെ മരണ വാർത്തയാണ് എത്തിയത്. യുവാവ് സ്റ്റേഷനിൽ എത്തിയതുമില്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. യുവതി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) 

1.5 ലക്ഷത്തിന്‍റെ ഐഫോണ്‍ കാഷ് ഓണ്‍ ഡെലിവറിയായി ഓർഡർ ചെയ്തു; ഫോണുമായി വന്ന ഡെലിവറി ബോയിയെ കൊന്ന് കനാലിൽ തള്ളി

YouTube video player