ആലപ്പുഴ: നാട്ടുകാരും മാരാരിക്കുളം പൊലീസ് അധികൃതരും ചേർന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്ന പരാതിയുമായി ട്രാൻസ്ജെന്റേഴ്സായ അരുണിമ സുൾഫിക്കറും നന്ദന സുരേഷും. വ്യക്തിത്വത്തെ തരം താഴ്ത്തുന്ന രീതിയിൽ ഇവർ സംസാരിച്ചതായും ഇവർ‌ വെളിപ്പെടുത്തുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് കഴിഞ്ഞദിവസം കഞ്ഞിക്കുഴി സ്വദേശികളായ തങ്ങളേയും സുഹൃത്തുക്കളേയും സമീപവാസികൾ അക്രമിച്ചതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.  

കരുനാഗപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അഗ്നിബാധ: കട പൂര്‍ണമായും കത്തിനശിച്ചു...

മാരാരിക്കുളം പൊലീസ് എസ് ഐ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് നാട്ടുകാർ തങ്ങളെ ആക്രമിച്ചതെന്ന് ഇവർ കൂട്ടിച്ചേർക്കുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട നന്ദനയെ ജാതിപറഞ്ഞ് ആക്ഷേപിക്കുകയും മർദ്ദിച്ച് അവശയാക്കുകയും ചെയ്തു. ലിംഗമാറ്റസർജറിയെ തുടർന്ന് വിശ്രമത്തിലായിരുന്ന നന്ദനയ്ക്ക് പരിക്കുകളുമുണ്ട്. ട്രാൻസ്ജെന്‍ഡറായതിനാൽ പലതും സഹിക്കേണ്ടി വരുമെന്നും പൊലീസുകാർ പറഞ്ഞതായി ഇവർ വെളിപ്പെടുത്തുന്നു. രാഷ്ട്രീയ സ്വാധീനത്തിൽ അന്വേഷണം വഴിതിരിച്ചു വിടാനാണ് എസ് ഐ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.