ചേർത്തല പള്ളിപ്പുറത്ത് ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി യുവാക്കൾ കുളിച്ചതായി പരാതി.

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി യുവാക്കൾ കുളിച്ചതായി പരാതി. സംഭവത്തിൽ മൂന്നു യുവാക്കളെ പൊലീസ് എത്തി താഴെയിറക്കി. തുടർന്ന് ടാങ്കിലെ വെള്ളം മുഴുവൻ തുറന്നു വിട്ടു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ടാങ്ക് ക്ലീൻ ചെയ്യുകയും ചെയ്തു. തൈക്കാട്ടുശ്ശേരി സ്വദേശികളാണ് യുവാക്കൾ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി യുവാക്കളെ താഴെയിറക്കിയത്.

Asianet News Live | Malayalam News Live | Kerala News Live | Kerala Rain | Live Breaking news