തമിഴ്നാട്ടില്‍ ഇളവുകളില്ലാതെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നീട്ടിയതോടെ  24-ന്  നടക്കേണ്ട വിവാഹം 23-ന്  രാത്രി തന്നെ നടത്തി.  പാറശാല കാക്കവിള സ്വദേശി ജോണ്‍ ജേക്കബാണ് മാര്‍ത്താണ്ഡം കണ്ണകോട് സ്വദേശിനിയായ പ്രബിയെ ഞായറാഴ്ച രാത്രി എട്ട് മണിയോടെ വിവാഹം കഴിച്ചത്. 

തിരുവനന്തപുരം: തമിഴ്നാട്ടില്‍ ഇളവുകളില്ലാതെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നീട്ടിയതോടെ 24-ന് നടക്കേണ്ട വിവാഹം 23-ന് രാത്രി തന്നെ നടത്തി. പാറശാല കാക്കവിള സ്വദേശി ജോണ്‍ ജേക്കബാണ് മാര്‍ത്താണ്ഡം കണ്ണകോട് സ്വദേശിനിയായ പ്രബിയെ ഞായറാഴ്ച രാത്രി എട്ട് മണിയോടെ വിവാഹം കഴിച്ചത്. 

22 നാണ് തിങ്കളാഴ്ച മുതല്‍ ഇളവുകളില്ലാതെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നീട്ടി തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. വിവാഹങ്ങള്‍ ഉള്‍പ്പെടെ നിരോധിച്ച് കൊണ്ടുളള പ്രഖ്യാപനം വന്നതോടെ ഈ ആഴ്ച നടത്തേണ്ട വിവാഹങ്ങള്‍ പലതും ജനങ്ങള്‍ മാറ്റിവച്ചു. എന്നാല്‍ ലോക്ഡൗണ്‍ നീണ്ട് പൊകുമോ എന്ന അശങ്കയിലാണ് പാറശാല സ്വദേശിയായ ജോൺ ജേക്കബിന്‍റെ യും മാര്‍ത്താണ്ഡം സ്വദേശിനിയായ പ്രബിയുടെയും വിവാഹം ഞായറാഴ്ച തന്നെ നടത്താന്‍ വേണ്ടി ബന്ധുക്കള്‍ തീരുമാനിച്ചത്. 

വൈകിട്ട് ആറ് മണിക്ക് ബന്ധുക്കള്‍ തമ്മില്‍ ഫോണിലൂടെ ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ നടത്തുകയും . മാര്‍ത്താണ്ടം വെട്ടുമണി പളളി വികാരിയെ കല്ല്യണം നടത്തിത്തരുവാന്‍ വേണ്ടി ബന്ധുക്കള്‍ സമീപിക്കുകയും ചെയ്യ്തു. തുടര്‍ന്ന് രാത്രി എട്ട് മണിക്ക് തന്നെ കല്ല്യാണം നടത്തിക്കൊടുക്കാമെന്ന് ഇടവകയുടെ വികാരി സമ്മതിച്ചു.

ഏഴ് മണിക്ക് വരനും ബന്ധുക്കളുമാടക്കം 10 പേര്‍ എത്തി യുവതി യുവാക്കളുടെ വിവാഹം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പൊന്‍വിള സഹകരണബാങ്കിലെ ജീവനക്കാരനാണ് വരന്‍ വധു എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona