നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം പ്രണയനൈരാശ്യം മൂലമെന്ന് പ്രാഥമിക നിഗമനം. നാദാപുരം പേരോട് സ്വദേശി നഹീമക്കായിരുന്ന വെട്ടേറ്റത്. നഹീമയെ ആക്രമിച്ച ശേഷം റഫ്നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിക്കുകയും ചെയ്തു. 

കോഴിക്കോട്: നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം പ്രണയനൈരാശ്യം മൂലമെന്ന് പ്രാഥമിക നിഗമനം. നാദാപുരം പേരോട് സ്വദേശി നഹീമക്കായിരുന്ന വെട്ടേറ്റത്. നഹീമയെ ആക്രമിച്ച ശേഷം റഫ്നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും, പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും നാദാപുരം ഡിവൈഎസ്പി ജേക്കബ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വെന്റിലേറ്ററിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. നാദാപുരം ഹൈടെക് കോളേജ് ബി കോം വിദ്യാർത്ഥിനിയാണ് നഹീമ. ഇരുവരും നേരത്തെ പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരായിരന്നു. നിലവിൽ കല്ലാച്ചിയിലെ ഒരു കടയിലാണ് റഫ്നാസ് ജോലി ചെയ്യുന്നത്. കുറ്റ്യാടിയിലെ മൊകേരി സ്വദേശിയാണ് ഇയാൾ. പേരോട് സ്വദേശിനിയാണ് നഹീമ.

Read more: കരിപ്പൂരിൽ വീണ്ടും മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്: രണ്ടു പേർ പിടിയിൽ

കേസ് സംബന്ധിച്ച് കൂടുതൽ നടപടികളിലേക്ക് കടക്കുന്നേയുള്ളൂവെന്നും, പ്രതിയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും, ചികിത്സയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ കോളേജിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ കാത്ത് നിന്ന് ആക്രമിച്ചതാണെന്നും, നഹീമ കോളേജിൽ നിന്ന് തിരിച്ചുവരുന്ന വഴിയിലാണ് ആക്രമണമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. 

Read more: നാദാപുരത്ത് പെൺകുട്ടിക്ക് വെട്ടേറ്റു; ആക്രമിച്ച യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

സ്വർണവും സ്‌കൂട്ടറും കവർന്ന് സ്വന്തം സുഹൃത്ത്, കൂടെനിന്ന് ഡൂപ്ലിക്കേറ്റ് കീ നിർമിച്ചു: ഞെട്ടിക്കുന്ന വിവരങ്ങൾ

മലപ്പുറം: മഞ്ചേരിയിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്നും ജ്വല്ലറികളിലേക്ക് സ്‌കൂട്ടറിൽ വിതരണത്തിനായി കൊണ്ടുപോകുകയായിരുന്ന 456 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളും സ്വർണാഭരണങ്ങൾ കൊണ്ടുവന്ന സ്‌കൂട്ടറും തട്ടിയെടുത്ത സംഭവത്തിൽ ജ്വല്ലറി ഉടമയും കൂട്ടാളിയും അറസ്റ്റിലായതോടെ പുറത്താകുന്നത് സിനിമയെ വെല്ലുന്ന തിരക്കഥ. 

വഴിക്കടവ് കുന്നുമ്മൽപ്പൊട്ടി മൊല്ലപ്പടി ചെമ്പൻ ഫർസാൻ (മുന്ന-26), സഹായി കുന്നുമ്മൽപ്പൊട്ടി പറമ്പൻ മുഹമ്മദ് ഷിബിലി (ഷാലു-22) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട പോത്തുകല്ല് സ്വദേശി വായാടൻ പ്രതീഷിന്റെ മഞ്ചേരി കാരക്കുന്നിലെ ജ്വല്ലറിയിൽ പങ്കാളിത്തമുള്ള വ്യക്തിയാണ് പിടിയിലായ ഫർസാൻ. ഫർസാൻ തന്നെയാണ് സ്വർണം തട്ടാനുള്ള ആസൂത്രണം നടത്തിയത്. 

ഫർസാന്റെ കടയിലും സ്വർണമെത്തിച്ചിരുന്നത് പ്രതീഷായിരുന്നു. സ്വർണം വിതരണം ചെയ്യുന്ന രീതിയും റൂട്ടും മനസ്സിലാക്കിയ ഫർസാൻ രണ്ടുദിവസം മുമ്പ് പ്രതീഷിന്റെ കടയിലെത്തി സ്‌കൂട്ടർ കൊണ്ടുപോയി സ്‌കൂട്ടറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് അടവ് തെറ്റിയ വാഹനം പിടിച്ചു കൊടുത്താൽ നല്ലതുക പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ശിബിലിയെ കൂടെ കൂട്ടിയത്. 

ചൊവ്വാഴ്ച രാവിലെ മഞ്ചേരിയിലെത്തുകയും സ്‌കൂട്ടറിൽ സ്വർണ വിതരണത്തിന് പോകുകയായിരുന്ന പ്രതീഷിനെ ശിബിലിക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് പ്രതീഷ് അറിയാതെ ഇരുവരും ഫർസാന്റെ ബുള്ളറ്റിൽ പിന്തുടർന്നു. ഉച്ചയോടെ പൂക്കോട്ടുംപാടത്ത് എത്തിയ ഫർസാൻ പ്രതീഷിനെ ഫോണിൽ വിളിച്ച് സഹോദരന്റെ ഭാര്യയെ കാളികാവിലെ വീട്ടിലാക്കി തിരിച്ചുവരുന്നുണ്ടെന്നും പൂക്കോട്ടുംപാടത്ത് വെച്ച് കാണാമെന്നും അറിയിച്ചു. 

ഈ സമയം പ്രതീഷ് പൂക്കോട്ടുംപാടത്തെ ജ്വല്ലറിയിൽ സ്വർണമിടപാട് നടത്തുകയായിരുന്നു. വീണ്ടും ഫർസാൻ ഫോണിൽ വിളിച്ച് പൂക്കോട്ടുംപാടത്തെ ടോപ്സ് ബേക്കറിയിലേക്ക് നിർബന്ധിച്ച് ജ്യൂസ് കുടിക്കാൻ ക്ഷണിക്കുകയും ഈ സമയത്ത് പുറത്ത് കാത്തുനിന്ന ഷിബിലി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് സ്വർണമടങ്ങിയ സ്‌കൂട്ടറുമായി കടന്നുകളയുകയായിരുന്നു.