സിപിഎം നടത്തിയ മാര്‍ച്ചിനിടെ വൈക്കത്ത് സംഘര്‍ഷം. ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച യുവതിയെ അക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സി പി എം മാർച്ച് നടത്തിയത്. മാര്‍ച്ച് കടന്നുപോകുന്നതിനിടെ കല്ലേറുണ്ടായി.  

വൈക്കം: സിപിഎം നടത്തിയ മാര്‍ച്ചിനിടെ വൈക്കത്ത് സംഘര്‍ഷം. ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച യുവതിയെ അക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സി പി എം മാർച്ച് നടത്തിയത്. മാര്‍ച്ച് കടന്നുപോകുന്നതിനിടെ കല്ലേറുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടര്‍ന്നു നടന്ന സംഘര്‍ഷത്തില്‍ നാല് ബി ജെ പി പ്രവർത്തകർക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റു. ആർ എസ് എസ് കാര്യാലയത്തിന് നേരെ കല്ലേറുണ്ടായെന്ന് ബിജെപിയും ജാഥയ്ക്ക് നേരെ കല്ലെറിയുകയായിരുന്നെന്ന് സിപിഎമ്മും ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ബി ജെ പി ഇന്ന് വൈക്കം താലൂക്കിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.