Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധ വീഴ്ചക്കെതിരെ സമരം; കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കോണ്‍ഗ്രസിന് 1.10 ലക്ഷം രൂപ പിഴ

കൊവിഡ് മാനദണ്ഡം ലംഘിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ സമരം നടത്തിയതിനാണ് പിഴ. വാക്‌സിനേഷന്‍ അപാകത, ശബരിമല, സ്വര്‍ണക്കടത്ത്, ടോള്‍, കാര്‍ഷിക നിയമം, ലക്ഷദ്വീപ്, മരംമുറി, ചെക്‌പോസ്റ്റിലെ കൈക്കൂലി തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ക്കെതിരെയാണ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്.
 
Congress gets fine 1.10 lakh for violation of covid rules
Author
Palakkad, First Published Sep 13, 2021, 8:00 AM IST

പാലക്കാട്: കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചയാരോപിച്ച് സമരം ചെയ്ത കോണ്‍ഗ്രസിന് കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് 1.10 ലക്ഷം രൂപ പിഴ. പുതുശ്ശേരി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിക്കാണ് പിഴ ശിക്ഷ വിധിച്ചത്. പ്രവര്‍ത്തകരില്‍ നിന്ന് പിരിവെടുത്ത് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ അദാലത്തില്‍ പിഴയൊടുക്കി. 

കൊവിഡ് മാനദണ്ഡം ലംഘിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ സമരം നടത്തിയതിനാണ് പിഴ. വാക്‌സിനേഷന്‍ അപാകത, ശബരിമല, സ്വര്‍ണക്കടത്ത്, ടോള്‍, കാര്‍ഷിക നിയമം, ലക്ഷദ്വീപ്, മരംമുറി, ചെക്‌പോസ്റ്റിലെ കൈക്കൂലി തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ക്കെതിരെയാണ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്.

പുതുശ്ശേരി, എലപ്പുള്ളി, കൊടുമ്പ്, മരുതറോഡ് പഞ്ചായത്തുകളിലാണ് പ്രധാനമായി സമരങ്ങള്‍ നടന്നത്. വാളയാര്‍, കസബ സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓരോ മണ്ഡലം പ്രസിഡന്റിന്റെയും പേരില്‍ 15 വരെ കേസുകള്‍ ചാര്‍ജ് ചെയ്‌തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ അറിയിച്ച്, മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമരം നടത്തിയതെന്നും കോണ്‍ഗ്രസ് പറഞ്ഞു. സര്‍ക്കാറിനെതിരെ സമരം നടത്തിയവരെ നിശ്ശബ്ദമാക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios