എൽഡിഎഫ് പിന്തുണയോടെ വിമതൻ പ്രസിഡന്‍റായ നാവായിക്കുളം പഞ്ചായത്തിൽ, നാല് അംഗങ്ങൾക്കെതിരെ അയോഗ്യതാ നടപടിക്കൊരുങ്ങി കോൺഗ്രസ്. എൽഡിഎഫിനൊപ്പം നിന്ന് നേടിയ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടും.
തിരുവനന്തപുരം: നാവായിക്കുളം പഞ്ചായത്തിലെ അട്ടിമറിയിൽ നാല് വിമതർക്കെതിരെ നടപടിക്ക് കോൺഗ്രസ്. എൽഡിഎഫിനൊപ്പം നിന്ന് നേടിയ പ്രസിഡന്‍റ് സ്ഥാനം രാജി വെക്കാൻ ആവശ്യപ്പെടും. രാജിയില്ലെങ്കിൽ അയോഗ്യതാ നടപടിയിലേക്ക് കടക്കുമെന്ന് കോൺഗ്രസ്. കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥി നാവായിക്കുളത്ത് തോറ്റിരുന്നു. നാവായിക്കുളം പഞ്ചായത്തിൽ ഇരട്ടി സീറ്റിന്‍റെ ഭൂരിപക്ഷമാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. എന്നാൽ, ഗ്രൂപ്പുപോരിലാണ് കോൺഗ്രസിന് ഭരണം പോയത്. ആദ്യ ടേമിൽ തർക്കമുണ്ടായതോടെ, ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മറ്റൊരു കോൺഗ്രസ് അംഗം മത്സരിക്കുകയായിരുന്നു. എൽഡിഎഫിന്‍റെയും നാല് കോൺഗ്രസ് അംഗങ്ങളുടെയും പിന്തുണയിൽ ആസിഫ് കടയിൽ ആണ് പ്രസിഡന്‍റായത്.


