പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാവിന്‍റെ കൈയില്‍ നിന്നും പൊലീസിന് നല്‍കാനെന്ന വ്യാജേന പണം കൈപ്പറ്റിയെന്നായിരുന്നു പരാതി. സംഭവം വിവാദമായതിനെ തുടർന്ന്  മാനന്തവാടി പൊലീസ് ഹമീദിന്റെ പേരില്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു

കൽപ്പറ്റ: പീഡനത്തിനിരയായ പെൺകുട്ടിയുടെ രക്ഷിതാവിൽ നിന്ന് പണം കൈപ്പറ്റിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സസ്പെൻഡ് ചെയ്തു. ഹമീദ് വട്ടപ്പറമ്പിൽ എന്ന കോൺഗ്രസ് പ്രവർത്തകനെയാണ് പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാവിന്‍റെ കൈയില്‍ നിന്നും പൊലീസിന് നല്‍കാനെന്ന വ്യാജേന പണം കൈപ്പറ്റിയെന്നായിരുന്നു പരാതി. സംഭവം വിവാദമായതിനെ തുടർന്ന് മാനന്തവാടി പൊലീസ് ഹമീദിന്റെ പേരില്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.