യു.കെ.എസ്. റോഡിൽ സ്കൈലൈൻ ബിൽഡേഴ്സ് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ സ്ഥലത്തുനിന്ന് മോട്ടോറും പൈപ്പും സ്ഥാപിച്ച് മാവൂർ റോഡിലെ പൊതു ഓടയിലേക്ക് എത്തുന്ന ഡെയിനേജിലേക്ക് ഒഴുക്കിയതിന് സ്കൈ ലൈൻ ബിൽഡഴ്സിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് നോട്ടീസ് നൽകി. പുതിയ ബസ്സ്സ്റ്റാന്റ് ഹെൽത്ത് ഇൻസ്പെക്ടർ ഇ. ബാബു, ജെ.എച്ച്.ഐ. മാരായ ഷമീർ, വിജിൻ എന്നിവരുടെ പരിശോധനയിൽ നിയമലംഘനം നേരിൽ കണ്ടതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്
കോഴിക്കോട്: കനോലി കനാലിലേക്കും പൊതു ഓടയിലേക്കും ചളിവെള്ളം ഒഴുക്കിയ കൺസ്ട്രക്ഷൻ കമ്പനികൾക്കെതിരെ കോഴിക്കോട് കോർപ്പറേഷൻ നടപടി തുടങ്ങി. കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കോഴിക്കാട് അരയിടത്തുപാലം എരഞ്ഞിപ്പാലം ബൈപ്പാസ് റോഡിൽ രാരിച്ചൻ റോഡിന് സമീപം നിർമ്മൽ ആർക്കേഡിന് വേണ്ടി മെട്രോ കൺസ്ട്രക്ഷൻ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ സ്ഥലത്തുനിന്ന് കനോലികനാലിലേക്ക് എത്തുന്ന പൊതു ഓടയിലേക്ക് ചളിവെളളം മോട്ടാറും വലിയ പമ്പും സ്ഥാപിച്ച് ഒഴുക്കിയത് ശ്രദ്ധയിൽ പെട്ടത്.
യു.കെ.എസ്. റോഡിൽ സ്കൈലൈൻ ബിൽഡേഴ്സ് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ സ്ഥലത്തുനിന്ന് മോട്ടോറും പൈപ്പും സ്ഥാപിച്ച് മാവൂർ റോഡിലെ പൊതു ഓടയിലേക്ക് എത്തുന്ന ഡെയിനേജിലേക്ക് ഒഴുക്കിയതിന് സ്കൈ ലൈൻ ബിൽഡഴ്സിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് നോട്ടീസ് നൽകി. പുതിയ ബസ്സ്സ്റ്റാന്റ് ഹെൽത്ത് ഇൻസ്പെക്ടർ ഇ. ബാബു, ജെ.എച്ച്.ഐ. മാരായ ഷമീർ, വിജിൻ എന്നിവരുടെ പരിശോധനയിൽ നിയമലംഘനം നേരിൽ കണ്ടതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്.
കനോലി കനാൽ സംരക്ഷണ പ്രവർത്തനം നടത്തുന്ന സമയത്ത് നടത്തിയ ഈ നിയമലംഘനത്തിനെതിരെ കൺസ്ട്രക്ഷൻ കമ്പനിക്കെതിരായി കെ.എം, ആക്ട് 340എ പ്രകാരവും 1974 ലെ വാട്ടർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരവും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ:ആർ.എസ്. ഗോപകുമാർ അറിയിച്ചു.
