തൊട്ടടുത്ത ദിവസം പനമരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ അടുക്കളയില്‍ കയറിയ ഇയാള്‍ മുട്ട പുഴുങ്ങിത്തിന്നുകയും ചെയ്തു. അഞ്ചുകുന്നിലെ കോഴിക്കടയിലും മാനന്തവാടിയിലെ ചില കടകളിലും നടന്ന മോഷണങ്ങളിലും സുധീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

കൽപറ്റ: ഹോട്ടലില്‍ മോഷണം നടത്തി ഭക്ഷണമുണ്ടാക്കി കഴിച്ച് മുങ്ങിയ കള്ളനെ പോലീസ് പിടിച്ചു. വെള്ളമുണ്ട കായലിങ്കല്‍ സുധീഷ് (29) ആണ് കല്‍പ്പറ്റ പോലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ ദിവസം മാനന്തവാടിയിലെ ഹോട്ടലില്‍ കയറിയ സുധീഷ് മീന്‍കറിയും പൊറോട്ടയും പൊതിഞ്ഞെടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന് ഒപ്പം ഹോട്ടലിലെ സംഭാവനപ്പെട്ടിയിലെ പണവും ഇയാള്‍ എടുത്തിരുന്നു. മോഷ്ടാവിന്‍റെ ദൃശ്യം ക്യാമറയിൽ പതി​ഞ്ഞതു വാര്‍ത്തയായതിനെത്തുടര്‍ന്ന് എളുപ്പത്തില്‍ തിരിച്ചറിയാതിരിക്കാനായി മീശ വടിച്ചായി സുധീഷിന്‍റെ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൊട്ടടുത്ത ദിവസം പനമരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ അടുക്കളയില്‍ കയറിയ ഇയാള്‍ മുട്ട പുഴുങ്ങിത്തിന്നുകയും ചെയ്തു. അഞ്ചുകുന്നിലെ കോഴിക്കടയിലും മാനന്തവാടിയിലെ ചില കടകളിലും നടന്ന മോഷണങ്ങളിലും സുധീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നിരീക്ഷണക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു സുധീഷ് പിടിയിലായത്.

വെള്ളമുണ്ട എട്ടേനാലിൽ എയുപി സ്കൂളിനു മുൻപിൽ സ്ത്രീകൾ നടത്തുന്ന മെസ് ഹൗസില്‍ കഴിഞ്ഞ 10 നാണ് സുധീഷ് കയറി കഞ്ഞിവച്ചു കുടിച്ചത്. അടുക്കളയിലെ അരി അടുപ്പത്തിട്ട ശേഷം, മെസ്സിലെ സോപ്പും തോർത്തുമെടുത്ത് കുളിക്കാൻ കയറി. 

ഇവിടെ ഊണുകഴിക്കാനെത്തുന്നവർക്കു കൈകഴുകാൻ വച്ചിരുന്ന മൂന്നു സോപ്പുകളുമുപയോഗിച്ചായിരുന്നു കുളി. കുളി കഴിഞ്ഞെത്തിയ സുധീഷ് പാലിയേറ്റിവ് കെയർ സംഭാവനപ്പെട്ടിയിലെ പണമടക്കം കൈക്കലാക്കിയാണ് കടന്നത്.