പാലയാട് ക്യാമ്പസ്സിൽ നിശ്ചയിച്ച ഷീ ഫെസ്റ്റിനെതിരെയാണ് നടപടി. വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ഇല്ലെന്ന് ക്യാമ്പസ് ഡയറക്ടർ അറിയിച്ചു. അതേസമയം, ഷീ ഫെസ്റ്റ് നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു.
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ചു. പാലയാട് ക്യാമ്പസ്സിൽ നിശ്ചയിച്ച ഷീ ഫെസ്റ്റിനെതിരെയാണ് നടപടി. വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ഇല്ലെന്ന് ക്യാമ്പസ് ഡയറക്ടർ അറിയിച്ചു. അതേസമയം, ഷീ ഫെസ്റ്റ് നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു.
ഇന്ന് 11.30 നാണ് ഷീ ഫെസ്റ്റ് തീരുമാനിച്ചിരുന്നത്. ഷീ ഫെസ്റ്റ് നടത്തുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജോയൽ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിസിക്ക് സംഘി മനസാണ്. നിശ്ചയിച്ച സമയത്ത് തന്നെ പരിപാടി നടത്തുമെന്ന് ജോയൽ തോമസ് പറഞ്ഞു. എന്നാല്‍, ഷീ ഫെസ്റ്റ് ബലം പ്രയോഗിച്ച് തടയില്ലെന്ന് സർവകലാശാല അറിയിച്ചു. പ്രോഗ്രാം നടത്തിയാൽ വിദ്യാർത്ഥികളോട് വിശദീകരണം തേടാനാണ് സർവകലാശാലയുടെ തീരുമാനം.
