എസ്ഐ ഉൾപ്പടെ മൂന്നു പേർക്ക് പരുക്കേറ്റു. റെയിഡിന് എത്തിയപ്പോഴായിരുന്നു ആക്രമണം. 

കൊല്ലം: തെന്മല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ ചാരായ വാറ്റ് സംഘം ആക്രമിച്ചു. എസ്ഐ ഉൾപ്പടെ മൂന്നു പേർക്ക് പരുക്കേറ്റു. റെയിഡിന് എത്തിയപ്പോഴായിരുന്നു ആക്രമണം. ആക്രമണ ശേഷം ഓടി രക്ഷപ്പെട്ട അക്രമികൾക്കായി തിരച്ചിൽ തുടരുകയാണ്. 

തെന്‍മല ഒറ്റക്കലിന് സമീപത്ത് വെച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം. കുരുമുളക് പൊടി വിതറിയ ശേഷം തടിക്കഷ്ണം കൊണ്ട് സിഐ ഉള്‍പ്പടെയുള്ളവരെ മര്‍ദിക്കുകയിരുന്നു. ആക്രമണത്തില്‍ എസ്ഐ ഷാലുവിന് സാരമായി പരുക്കേറ്റു. ഉദ്യോഗസ്ഥര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. വ്യാജവാറ്റ് സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ക്കായി വനമേഖലയില്‍ ഉള്‍പ്പടെ തിരച്ചില്‍ ശക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona