പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ കരസ്ഥമാക്കി സമൂഹമാധ്യമളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി: പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ കരസ്ഥമാക്കി സമൂഹമാധ്യമളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ നല്ലതണ്ണി സ്വദേശി സന്തോഷ് ആണ് പിടിയിലായത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി. മൂന്നാർ സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇവരുടെ ചില ബന്ധുക്കൾക്ക് വാട്ട്സാപ്പിൽ ലഭിച്ചതോടെയാണ് പരാതി ഉയർന്നത്. കഴിഞ്ഞ ആഴ്ച്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ എസ്എച്ഓ മനേഷ് കെ പൗലോസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തത്. 

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ... സന്തോഷ് പെൺകുട്ടിയെ പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചു. പിന്നീട് വീഡിയോ കോൾ ചെയ്ത് കാമുകിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചു. ഇതിനിടെ പെൺകുട്ടി തമിഴ്നാട്ടിൽ പഠിക്കുന്ന മറ്റൊരു യുവാവുമായി അടുക്കുന്ന വിവരം അറിഞ്ഞ് സന്തോഷ് തന്റെ പക്കലുള്ള ചിത്രങ്ങൾ അയാൾക്ക് അയച്ചുകൊടുത്തു. 

ആ യുവാവ് ഈ ചിത്രങ്ങൾ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് താൻ ചതിക്കപ്പെട്ടുവെന്ന് പെൺകുട്ടിക്ക് മനസ്സിലായത്. ഇതോടെയാണ് പൊലിസിന് പരാതി നൽകിയത്. പെൺകുട്ടിയുടേയും പ്രതിയുടേയും ഫോണുകളിലെ ചാറ്റുകളും ചിത്രങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച്ച നീണ്ടുനിന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ചില തെളിവുകൾ കൂടി ലഭിച്ചാൽ സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യുമെന്ന് എസ്എച്ച് ഒ മനേഷ് കെ പൗലോസ് പറഞ്ഞു.എസ് ഐ കെ ഡി മണിയൻ, എ എസ് ഐ സജി എം ജോസഫ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.

പോൺ വീഡിയോയില്‍ കണ്ടത് ഭാര്യയെയാണോ എന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബംഗളൂരു: പോണ്‍ വീഡിയോകള്‍ക്ക് അടിമയായ 40കാരൻ ഭാര്യയെ പോൺ വീഡിയോയില്‍ അഭിനയിച്ചുവെന്നു കരുതി കൊല ചെയ്തു. ബെംഗളൂരുവില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതി ജഹീർ പാഷ രണ്ട് മാസം മുമ്പ് ഒരു പോൺ വീഡിയോ കണ്ടു. അതില്‍ തന്‍റെ ഭാര്യ മുബീന (35) ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ഇയാള്‍ക്ക് രൂക്ഷമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ഇതിന്‍റെ പേരില്‍ ഇയാള്‍ നിരന്തരം ഭാര്യയെ ശല്യപ്പെടുത്തിയിരുന്നു. ഈ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് ഞായറാഴ്ച മക്കളുടെ മുന്നിൽ വെച്ച് ജഹീർ പാഷ ഭാര്യ മുബീനയെ കുത്തികൊലപ്പെടുത്തിയത്.

“ഞായറാഴ്ച പുലർച്ചെ 12.40 ന്, ദമ്പതികളുടെ ആദ്യ മകൻ അടുത്തുള്ള മുത്തച്ഛൻ ഘൌസ് പാഷയുടെ വസതിയിലേക്ക് ഓടിയെത്തി, അവരുടെ അമ്മയെ അച്ഛൻ കുത്തിയതാണെന്ന് പറഞ്ഞു” പൊലീസ് പറയുന്നു. ഗൗസ് പാഷ തന്റെ മകളുടെ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടത്.