അസുഖ ബാധിതരായി ചികിത്സയിലിരിക്കെ ഭാര്യയും ഭര്‍ത്താവും ഒരേദിവസം മരിച്ചു
മാവൂര്‍: അസുഖ ബാധിതരായി ചികിത്സയിലിരിക്കെ ഭാര്യയും ഭര്‍ത്താവും ഒരേ ദിവസം മരിച്ചു. കോഴിക്കോട് മാവൂറില്‍ ജയരാമകൃഷ്ണന്‍(61), (റിട്ട. ഹെഡ്മാസ്റ്റര്‍ പള്ളിക്കണ്ടി എല്‍.പി. സ്‌കൂള്‍) ഭാര്യ രത്‌നകുമാരി(56) (റിട്ട. ടീച്ചര്‍ അറത്തില്‍ പറമ്പ് എ. യു. പി സ്‌കൂള്‍) എന്നിവരാണ് മരിച്ചത്. അരമണിക്കൂര്‍ വ്യത്യാസത്തിലാണ് ഇരുവരും മരിച്ചത്.\
ജയരാമകൃഷ്ണന്‍ കെഎസ്ടിഎ കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പര്‍ ആയിരുന്നു. വൃക്ക സംബന്ധമായ അസുഖത്തേ തുടര്‍ന്ന് ചികിത്സയിലായിരുന്നു ജയരാമകൃഷ്ണന്‍. ഭാര്യ രത്‌നകുമാരി ക്യാന്‍സര്‍ ബാധിതയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് ജയരാമകൃഷ്ണന്‍ മരിച്ചത്. പിന്നാലെ 2.30 ഓടുകൂടി ഭാര്യയും മരണപ്പെടുകയായിരുന്നു.
