തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിക്ക് സമീപം എങ്കക്കാട് വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. എങ്കക്കാട് പൂങ്കുന്നത്ത് വീട്ടില്‍ ശങ്കരന്‍കുട്ടി(80), ഭാര്യ ദേവകി(70) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായിരുന്ന ഇരുവരെയും വടക്കാഞ്ചേരി ആക്ടസ് പ്രവർത്തകർ മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മകനും ഭാര്യക്കുമൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഏറെനാളായി ഇരുവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെന്ന് വടക്കാഞ്ചേരി പൊലീസ് വ്യക്തമാക്കി.