വായില്‍ നിന്ന് നുരയും പതയും വന്നു വീടിന് പുറത്തേക്ക് വീണു കിടക്കുന്ന നിലയില്‍ സമീപവാസിയാണ്  ഹരിദാസിനെ കണ്ടെത്തിയത്...

ആലപ്പുഴ: വാടക വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂന്തോപ്പ് വാര്‍ഡില്‍ ഹരിദാസ് (75), സാവിത്രി (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വായില്‍ നിന്ന് നുരയും പതയും വന്നു വീടിന് പുറത്തേക്ക് വീണു കിടക്കുന്ന നിലയില്‍ സമീപവാസിയാണ് ഹരിദാസിനെ കണ്ടെത്തിയത്. 

സാവിത്രി കിടപ്പുമുറിയില്‍ കിടക്കുന്ന നിലയിലായിരുന്നു. ഹരിദാസ് കറവ തൊഴിലാളിയാണ്. ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇവർക്ക് മക്കളില്ല. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.