അയൽവാസിയാണ് ആക്രമിച്ചതെന്ന് ഇരുവരും പൊലീസിന് മൊഴി നൽകി. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

കോട്ടയം: മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു. പുഞ്ചവയൽ സ്വദേശി തോമസ് (77), ഭാര്യ ഓമന (55) എന്നിവർക്കാണ് വെട്ടേറ്റത്. തോമസിനു തലയിലും ഓമനയ്ക്ക് മുഖത്തുമാണ് വെട്ടേറ്റത്. അയൽവാസിയാണ് ആക്രമിച്ചതെന്ന് ഇരുവരും പൊലീസിന് മൊഴി നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിർത്തി തർക്കമാണ് ആക്രമണത്തിന് കാരണമായത്. രാവിലെ പത്തുമണിയോട് കൂടിയാണ് സംഘർഷമുണ്ടായത്. ഏറെ കാലമായി അയൽവാസിയായ കുഞ്ഞുമോനുമായി ഇവർക്ക് അതിർത്തി തർക്കമുണ്ടായിരുന്നു. ഇന്ന് രാവിലെ ഇരുവരും കുളിക്കാനായി പോകുന്നതിനിടെ കുഞ്ഞുമോൻ ഇവരെ ആക്രമിക്കുകയായിരുന്നു. ഇരുവർക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആരോ​ഗ്യ നില മോശമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കുഞ്ഞുമോന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. 

സിദ്ധാർഥ് ജീവനൊടുക്കിയതല്ല, എസ്എഫ്ഐക്കാർ മർദിച്ചു കൊന്നതാണെന്ന് അച്ഛൻ, 10 ദിവസമായിട്ടും പ്രതികളെ പിടികൂടിയില്ല

https://www.youtube.com/watch?v=Ko18SgceYX8