ജനുവരി പതിനഞ്ചിനായിരുന്നു വിവാഹം വാർഷികം. വീടും സ്ഥലവും ഇല്ലാത്ത കുറച്ചുപേർക്ക് കഴിയുന്ന സഹായം ചെയ്യണമെന്ന് തീരുമാനിച്ചതും ഇതേ ദിവസം. മക്കളും ആഗ്രഹത്തെ പിന്തുണച്ചു.
കൊച്ചി: ഏഴ് കുടുംബങ്ങൾക്ക് തണലൊരുക്കി ദമ്പതികളുടെ അമ്പതാം വിവാഹവാർഷിക ആഘോഷം. കൂത്താട്ടുകുളം സ്വദേശികളായ ലൂക്കോസ്-സെലിൻ ദമ്പതികളാണ് ഭൂരഹിതർക്ക് വീടുവെക്കാനായി 24 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. ഏഴ് ഭൂരഹിത കുടുംബങ്ങളെ ചേർത്തുനിർത്തിയാണ് 71 കാരനായ ലൂക്കോസും 66കാരിയായ സെലിനും ദാമ്പത്യത്തിന്റെ അമ്പതാണ്ട് ആഘോഷിച്ചത്. ജനുവരി പതിനഞ്ചിനായിരുന്നു വിവാഹം വാർഷികം.
വീടും സ്ഥലവും ഇല്ലാത്ത കുറച്ചുപേർക്ക് കഴിയുന്ന സഹായം ചെയ്യണമെന്ന് തീരുമാനിച്ചതും ഇതേ ദിവസം. മക്കളും ആഗ്രഹത്തെ പിന്തുണച്ചു. സ്ഥലം ആവശ്യമുള്ളവരുടെ വിവരം തിരഞ്ഞ് പരസ്യം നൽകി. ആഴ്ചകൾ കൊണ്ട് അമ്പതിലധികം അപേക്ഷകൾ ലഭിച്ചു. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത കുടുംബമായി കഴിയുന്ന ഏഴ് പേരെ അതിൽനിന്ന് കണ്ടെത്തി.
ലൂക്കോസിന്റെ അമ്മയുടെ സ്മരണയിൽ മുമ്പ് 18 കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകിയിരുന്നു. മാതൃകാ കർഷക ദമ്പതികൾ കൂടിയാണ് ലൂക്കോസും സെലിനും. ഇലഞ്ഞി റബ്ബർ ഉല്പാദക സംഘത്തിന്റെ പ്രസിഡന്റാണ് ലൂക്കോസ്. കൂത്താട്ടുകുളത്ത് നടന്ന ചടങ്ങിൽ വസ്തുവിന്റെ ആധാരങ്ങൾ ഏഴ് കുംബങ്ങൾക്ക് കൈമാറി.
മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി
