ഒരു കോടിയിലധികം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ച കേസിലെ പ്രതി കിളിമാനൂര്‍ കൊടുവഴന്നൂര്‍ സ്വദേശി ഗോകുൽ പൊലീസ് പിടിയിലായി. 

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം മാവിന്‍ മൂട്ടിൽ ഒരു കോടിയിലധികം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ച കേസിലെ പ്രതി കിളിമാനൂര്‍ കൊടുവഴന്നൂര്‍ സ്വദേശി ഗോകുൽ പൊലീസ് പിടിയിലായി. കൊറിയര്‍ സര്‍വീസിനെന്ന വ്യാജേന കെട്ടിടം വാടയ്ക്ക് എടുത്തായിരുന്നു നിരോധിത പുകയിലെ ഉത്പന്നങ്ങളുടെ കച്ചവടം. ഇന്നലെയാണ് പുകയില ഉത്പന്നങ്ങള്‍ കല്ലമ്പലം പൊലീസ് പിടികൂടിയത്. കടയുടെ പൂട്ടു പൊളിച്ചാണ് പൊലീസ് അകത്തു കടന്നത്. അറുപതോളം പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. പൊലീസ് ഇന്നലെ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

Asianet News Live | Delhi Elections 2025 | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്