കോട്ടയം: പാലായിലെ മുൻസിപ്പൽ ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഈരാറ്റുപേട്ട കെഎസ്ആർടിസി സർവ്വീസ് നിർത്തി. രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ കെഎസ്ആർടിസി ജീവനക്കാരും ഉൾപ്പെടുന്നതിനാലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുനന്നത് വരെ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല.