Asianet News MalayalamAsianet News Malayalam

കൊവിഡ് 19: കോഴിക്കോട് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശിക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ശേഖരിച്ചത് 5058 സാംപിളുകള്‍. ഫലം ലഭിച്ച 4915 ല്‍ 4827 ഉം നെഗറ്റീവ്. 

Covid 19 Thrissur native recovered from Coronavirus in Kozhikode
Author
kozhikode, First Published Jun 1, 2020, 9:55 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശിക്ക് രോഗമുക്തി. ജില്ലയില്‍ ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 66 കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 32 പേര്‍ ഇതിനകം രോഗമുക്തരാകുകയും 55 കാരിയായ മാവൂര്‍ സ്വദേശിനി ഇന്നലെ മരണപ്പെടുകയും ചെയ്തതോടെ 33 പേരാണ് ചികിത്സയില്‍ തുടരുന്നത്. 

ഇതില്‍ 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 18 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ (എഫ്.എല്‍.ടി.സി) കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലുമാണുള്ളത്. മെഡിക്കല്‍ കോളേജിലെ നാല് പോസിറ്റീവ് കേസുകള്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയതിനാല്‍ ഇപ്പോള്‍ ജില്ലയില്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് എഫ്.എല്‍.ടി.സിയിലാണ്.

ഇതു കൂടാതെ മൂന്ന് കാസര്‍ഗോഡ് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്. കണ്ണൂരില്‍ ചികിത്സയിലുണ്ടായിരുന്ന 6 പേരെ ചികിത്സയ്ക്കായി ഇന്ന് മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ശേഖരിച്ചത് 5058 സാംപിളുകള്‍. ഫലം ലഭിച്ച 4915 ല്‍ 4827 ഉം നെഗറ്റീവ് ആണ്. 143 പേരുടെ പരിശോധനാ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.

ജില്ലയില്‍ ഇന്ന് 65 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 5058 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4915 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4827 എണ്ണം നെഗറ്റീവ് ആണ്. 143 പേരുടെ പരിശോധനാ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്. 

Follow Us:
Download App:
  • android
  • ios