Asianet News MalayalamAsianet News Malayalam

കൊവിഡ് 19 പോരാളികള്‍ക്ക് ആദരവര്‍പ്പിച്ച് ലൈവ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം 2020 ആഗസ്ത് ഒന്നു മുതല്‍ 13 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ സേനാവിഭാഗങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് ബാന്‍ഡ് സല്യൂട്ട് സമര്‍പ്പിക്കുന്നുണ്ട്.
 

Covid 19live musical concert for health workers
Author
Kozhikode, First Published Aug 4, 2020, 8:54 AM IST

കോഴിക്കോട്: കൊവിഡ് 19 പോരാളികള്‍ക്ക് രാജ്യത്തിന്റെ ആദരവര്‍പ്പിച്ച് ലൈവ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്. മഹാമാരിക്കാലത്ത് സ്വയം സമര്‍പ്പിച്ച്  കൊവിഡ് വൈറസിനോട് പേരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെയാണ് പരിപാടിയില്‍ ആദരിച്ചത്. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 4.30നായിരുന്നു പരിപാടി. 

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം 2020 ആഗസ്ത് ഒന്നു മുതല്‍ 13 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ സേനാവിഭാഗങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് ബാന്‍ഡ് സല്യൂട്ട് സമര്‍പ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിയോഗം ലഭിച്ചത് കേരളാ പൊലീസിനാണ്. ഇതിനായി തെരഞ്ഞെടുത്തത് കോഴിക്കോട് ജില്ലയെയാണ്. 

അഡീഷണല്‍ ഡിഎംഒ  ഡോ.ആഷാ ദേവി, ഡിപിഎം ഡോ.നവീന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി, ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി സൂപ്രണ്ട്  ഉമ്മര്‍ ഫാറൂഖ്, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍.രാജേന്ദ്രന്‍, ഡോക്ടര്‍മാരായ ലാലു ജോണ്‍, മനുലാല്‍, സുനില്‍, മിഥുന്‍ ആരോഗ്യ പ്രവര്‍ത്തകരായ ജിഥിന്‍ കണ്ണന്‍, ഹെഡ്‌നഴ്‌സ് ബിനിത,  കെ.കെ.കാഞ്ചന, റിസര്‍ച്ച് അസിസ്റ്റന്റ് ഷമ്മി, മണിയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു, തൂണേരി ജെഎച്ച്‌ഐ രാജേഷ് കുമാര്‍, ശോഭന, അനിത ബി, റോസമ്മ, ദേവദാസന്‍, പുഷ്പവല്ലി, സുരേഷ് എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്. 
കേരള പൊലീസിന്റെ വിവിധ ബറ്റാലിയനുകളിലെ ബാന്‍ഡ് വാദ്യ കലാകാരന്മാരാണ് ആദരവര്‍പ്പിച്ച് സംഗീത വിസ്മയമൊരുക്കിയത്. 

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് രോഷ്ണി നാരായണന്‍, സബ് കലക്ടര്‍ ജി.പ്രിയങ്ക, പൊലീസ് ഉദ്യോഗസ്ഥരായ സുജിത്ത് ദാസ്, അബ്ദുള്‍ റസാഖ്, ജെ.ബാബു, അഷ്‌റഫ്, സുദര്‍ശന്‍, സുരേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ജില്ലാ കലക്ടര്‍ സാംബശിവറാവുവും  കോഴിക്കോട് ആരോഗ്യവിഭാഗവും ചേര്‍ന്നാണ് കൊവിഡ് 19 പോരാളികളെ തെരഞ്ഞെടുത്തത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ബാന്‍ഡ് പാര്‍ട്ടി ഒരുക്കിയത്. സബ് ഇന്‍സ്‌പെക്ടര്‍ ജോണ്‍സന്‍ സി ജെ, പ്രകാശ് കുമാര്‍ കെ, പവിത്രന്‍, ശിവദാസന്‍ കെ എന്നിവരാണ് ബാന്‍ഡ് നയിച്ചത്. 

Follow Us:
Download App:
  • android
  • ios