കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുത്തു. വ്യാഴാഴ്ച 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഈ കണക്ക് കൂടി ചേര്‍ത്ത് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 977 ആണ്. 676 പേര്‍ ഇതുവരെ രോഗമുക്തരായി. മൂന്നു പേര്‍ രോഗം ബാധിച്ച് മരിച്ചു. നിലവില്‍ 298 പേരാണ് ചികിത്സയിലുള്ളത്. 282 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. സംസ്ഥാനത്ത് ഇന്ന് ആയിരത്തി അഞ്ഞൂറിന് മുകളില്‍ പുതിയ രോഗികളുണ്ടായി. സമ്പര്‍ക്ക വ്യാപനത്തിലും വലിയ വര്‍ധനവാണുണ്ടായത്.