Asianet News MalayalamAsianet News Malayalam

കോഴിക്കോട് 64 പേർക്ക് കൂടി കൊവിഡ്; 63 പേർക്കും സമ്പർക്കത്തിലൂടെ, തൂണേരിയിലും നാദാപുരത്തും കൂടുതൽ രോഗികൾ

ജില്ലയിൽ അതീവ ഗുരുതര സഹാചര്യമാണെന്ന് വ്യക്തമാക്കുന്ന കൊവിഡ് കണക്കുകൾ പുറത്തുവന്നു. ആകെ ഇന്ന് സ്ഥിരീകരിച്ച 64 പേരിൽ 63 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

covid for 64 more Through contact of 63 persons more patients in Thuneri and Nadapuram
Author
Kerala, First Published Jul 15, 2020, 6:59 PM IST

കോഴിക്കോട്: ജില്ലയിൽ അതീവ ഗുരുതര സഹാചര്യമാണെന്ന് വ്യക്തമാക്കുന്ന കൊവിഡ് കണക്കുകൾ പുറത്തുവന്നു. ആകെ ഇന്ന് സ്ഥിരീകരിച്ച 64 പേരിൽ 63 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 

തൂണേരിയിൽ മാത്രം 53 പേർക്ക് രണ്ടുപേരിൽ നിന്നാണ് രോഗബാധയേറ്റത്. അതിന്റെ തുടർച്ചയായി നടത്തിയ പരിശോധനകളിലാണ് നാദാപുരത്തും രോഗബാധ റിപ്പോർട്ട് ചെയ്തത്. അതേസമയം 15 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ഇന്ന്  രോഗം സ്ഥിരീകരിച്ചവര്‍

1 മുതല്‍ 5 വരെ) 67, 85, 56, 42, 28  വയസ്സുള്ള തൂണേരി സ്വദേശിനികള്‍
6 മുതല്‍ 14 വരെ) 28, 75, 19, 40, 27, 41, 60, 40, 53 വയസ്സുള്ള തൂണേരി സ്വദേശികള്‍  
15 മുതല്‍ 18 വരെ)  13 വയസ്സുള്ള പെണ്‍കുട്ടി, 13, 2, 13 വയസ്സുള്ള   ആണ്‍കുട്ടികള്‍ - തൂണേരി
19) 60 വയസ്സുള്ള പുരുഷന്‍ വില്യാപ്പള്ളി സ്വദേശി
20)   47  വയസ്സുള്ള വാണിമേല്‍ സ്വദേശി
21, 22) 44, 57  വയസ്സുള്ള മണിയൂര്‍ സ്വദേശികള്‍
23) 57 വയസ്സുള്ള ഏറാമല സ്വദേശി
24 മുതല്‍ 27 വരെ) 40, 19, 64, 50, വയസ്സുള്ള വടകര സ്വദേശിനികള്‍
28 മുതല്‍ 32 വരെ) 39, 40, 65, 46, 60, വയസ്സുള്ള വടകര സ്വദേശികള്‍
33 മുതല്‍ 35 വരെ) 17, വയസ്സുള്ള പെണ്‍കുട്ടി, 14, 11,  വയസ്സുള്ള   ആണ്‍കുട്ടികള്‍ - വടകര
36) 32 വയസ്സുള്ള ചങ്ങരോത്ത് സ്വദേശി.
37) 25 വയസ്സുള്ള കായക്കൊടി സ്വദേശിനി.
38 മുതല്‍ 50 വരെ) 40, 50, 60, 70, 47, 40, 73, 40, 43, 36, 24, 26, 40, വയസ്സുള്ള നാദാപുരം സ്വദേശിനികള്‍
51 മുതല്‍ 52 വരെ) 32, 45, വയസ്സുള്ള നാദാപുരം സ്വദേശികള്‍
53 മുതല്‍ 59 വരെ) 16,10, 12, 5, 15,  വയസ്സുള്ള പെണ്‍കുട്ടി, 17, 9 വയസ്സുള്ള  ആണ്‍കുട്ടികള്‍ -
നാദാപുരം
60 മുതല്‍ 62 വരെ)  23 വയസ്സുള്ള പുരുഷന്‍, 48 വയസ്സുള്ള സ്ത്രീ, 17 വയസ്സുള്ള പെണ്‍കുട്ടി-
കോഴിക്കോട് കോര്‍പ്പറേഷന് ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, എഫ്.എല്‍.ടി.സി എന്‍.ഐ.ടി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.
63)22 വയസ്സുള്ള മൂടാടി സ്വദേശി, കിര്‍ഗിസ്ഥാനില്‍ നിന്നും ജൂലൈ 3 ന് വിമാന
മാര്‍ഗ്ഗം കൊച്ചിയിലെത്തി. തുടര്‍ന്ന് കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണ
ത്തിലായിരുന്നു. ജൂലൈ 12 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍
കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധന നടത്തി. പോസിറ്റീവായി.
അവിടെ ചികിത്സയിലാണ്.
64)  38 വയസ്സുള്ള അഴിയൂര്‍ സ്വദേശി.  ജൂലൈ 13 ന് വീണുപരിക്കേറ്റതിനെ
തുടര്‍ന്ന് ജൂലൈ 14 ന് സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന്‍ ആവശ്യാര്‍ത്ഥം 
സ്രവപരിശോധന നടത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക്  
മാറ്റി. പരിശോധനഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അവിടെ
ചികിത്സയിലാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍ 

എഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന
1)   28 വയസ്സുള്ള നാദാപുരം സ്വദേശി
2)   40 വയസ്സുള്ള മടവൂര്‍ സ്വദേശി
3)   31 വയസ്സുള്ള ചോറോട് സ്വദേശി
4)   45 വയസ്സുള്ള ചങ്ങരോത്ത് സ്വദേശി
5)   43 വയസ്സുള്ള തുറയൂര്‍ സ്വദേശി
6)   41 വയസ്സുള്ള അഴിയൂര്‍ സ്വദേശി
7)   32 വയസ്സുള്ള ആയഞ്ചേരി സ്വദേശി
8,9)   1, 10 വയസ്സുള്ള ആണ്‍കുട്ടികള്‍ - കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി
10,11)  32, 22,  വയസ്സുള്ള  കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍
12)   45 വയസ്സുള്ള കോര്‍പ്പറേഷന്‍  സ്വദേശിനി
13)   57 വയസ്സുള്ള പത്തനംതിട്ട സ്വദേശി
14)   26 വയസ്സുള്ള മലപ്പുറം സ്വദേശി
15)   42 വയസ്സുള്ള തമിഴ്‌നാട് സ്വദേശി

ഇന്ന് 1,956 സ്രവ സാംപിള്‍ പരിശോധനക്കയച്ചു.  ആകെ 24,899 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 24,127 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 23,588 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനക്കയച്ച സാമ്പിളുകളില്‍ 772 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ഇപ്പോള്‍ 260  കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.  ഇതില്‍ 64 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 78 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 110 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സിയിലും 3 പേര്‍ കണ്ണൂരിലും 3 പേര്‍ മലപ്പുറത്തും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ  ഒരു  മലപ്പുറം സ്വദേശി, രണ്ട് പത്തനംതിട്ട സ്വദേശികള്‍, ഒരു കാസര്‍ഗോഡ് സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും  ഒരു തൃശൂര്‍ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

പുതുതായി 793 പേര്‍ കൂടി നിരീക്ഷണത്തില്‍ 
 
ഇന്ന്  പുതുതായി വന്ന 793 പേരുള്‍പ്പെടെ  ജില്ലയില്‍ 15,114 പേര്‍ നിരീക്ഷണത്തിലുണ്ട്്.  ജില്ലയില്‍ ഇതുവരെ 65,657 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 107 പേരുള്‍പ്പെടെ 353 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 156 പേര്‍ മെഡിക്കല്‍ കോളേജിലും 90 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 107 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും നിരീക്ഷണത്തിലാണ്. 42 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 209 പേരുള്‍പ്പെടെ ആകെ 7,755 പ്രവാസികളാണ് നിരീക്ഷണത്തില്‍  ഉള്ളത്.  ഇതില്‍   632 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും  7,039 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 74 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 17,667 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്,   ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 6 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 282 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.  ഇന്ന് ജില്ലയില്‍  5,214 സന്നദ്ധ പ്രവര്‍ത്തകര്‍ 15,519 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Follow Us:
Download App:
  • android
  • ios