കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് പലയിടത്തും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷാദം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്നവരിൽ കൊവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കൊവിഡ് രോഗി (Covid Patient) ആത്മഹത്യ (Suicide) ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ ആണ് മരിച്ചത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലാണ് സംഭവം. ഇന്ന് രാവിലെ നഴ്സ് കുത്തിവെയ്പ്പ് എടുക്കാൻ മുറിയിലെത്തിയപ്പോഴാണ് ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൂന്ന് ദിവസം മുൻപാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. പ്രമേഹ രോഗം ബാധിച്ചതിന്‍റെ മാനസിക വിഷമം ജോണിന് ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നെടുമങ്ങാട് പൊലീസെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു

കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് പലയിടത്തും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷാദം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്നവരിൽ കൊവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്. ചെറിയ ഒരു ശ്രദ്ധകുറവ് പോലും അങ്ങനെയുള്ളവരെ അപകടത്തിലേക്ക് എത്തിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നിരീക്ഷണത്തിലുള്ളവർക്കും ചികിത്സയിലുള്ളവർക്കും ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് പ്രധാന കൊവിഡ് ആശുപത്രികളിൽ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും തുടരുന്ന ആത്മഹത്യകൾ സൂചിപ്പിക്കുന്നത് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൂടുതൽ ശ്രദ്ധ വേണമെന്നതാണ്.