കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലിനകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യം ഒരുക്കിയതിന്റെ പേരില്‍ നടപടി. താമരശ്ശേരി യു പി സ്‌കൂളിന് സമീപം ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ ഉടമക്കും ഭക്ഷണം കഴിക്കാനെത്തിയ 4 പേര്‍ക്കും എതിരെയുമാണ് പൊലീസ് കേസെടുത്തത്. ഹോട്ടല്‍ പോലീസ് അടച്ചു പൂട്ടി. ഹോട്ടലുകള്‍ തുറന്ന് പാര്‍സല്‍ നല്‍കുന്നതിനു മാത്രമേ നിലവില്‍ അനുമതിയുള്ളൂ. പ്രോട്ടോക്കോള്‍ ലംഘിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കിയതിനാലാണ് കേസെടുത്തത്. ഹോട്ടലുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളിലും  ശക്തമായ പരിശോധന നടന്നു വരികയാണ്.

കോഴിക്കോട് ജില്ലയിൽ ഇന്ന് 42 പേർക്ക് കൊവിഡ്; 34 കേസുകളും സമ്പർക്കം വഴി