തൊഴുത്തില്‍ നിന്ന് പശുവിനെ അഴിച്ച് കൊണ്ട് പോയി അളൊഴിഞ്ഞ പറമ്പില്‍ വച്ച് പിഡിപ്പിക്കുന്നുവെന്നാണ് പരാതി. ഇത്തരത്തില്‍ പീഡനത്തിന് ഇരയായ ഒരു പശു ഇന്നലെ രാവിലെ ചത്തു.

കൊല്ലം: കൊല്ലം ഇരവിപുരത്ത് നാല്‍ക്കാലികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതായി നാട്ടുകാരുടെ പരാതി. ഇത്തരത്തില്‍ പീഡനത്തിന് ഇരയായ പശുവിനെ ആളൊഴിഞ്ഞ പറമ്പില്‍ ചത്തനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി മയ്യനാട് ഇരവിപുരം പ്രദേശങ്ങളില്‍ നാല്‍ക്കാലികള്‍ക്ക് എതിരെ പ്രകൃതി വിരുദ്ധ പീഡനം നടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

തൊഴുത്തില്‍ നിന്ന് പശുവിനെ അഴിച്ച് കൊണ്ട് പോയി അളൊഴിഞ്ഞ പറമ്പില്‍ വച്ച് പിഡിപ്പിക്കുന്നുവെന്നാണ് പരാതി. ഇത്തരത്തില്‍ പീഡനത്തിന് ഇരയായ ഒരു പശു ഇന്നലെ രാവിലെ ചത്തു. കടവൂര്‍ സ്വദേശിയായ ഹരി എന്ന് യുവാവാണ് പീഡനം നടത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

ഇയാളെ നേരത്തെ ഇതേ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യതിരുന്നു. പശുവന്‍റെ ജഡം കണ്ടെത്തിയ പറമ്പിന് സമിപത്തെ ക്ഷേത്രത്തിലും മോഷണം നടന്നതായി കണ്ടെത്തിയിടുണ്ട്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇരവിപുരം പൊലീസ് പ്രതിക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിടുണ്ട്. ഇയാള്‍ മാനസികരോഗി അണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.