Asianet News MalayalamAsianet News Malayalam

വ്യാജപ്രചരണം നടത്തി ദേവികുളം എംഎല്‍എയുടെ പേരില്‍ പണം തട്ടുന്നതായി സിപിഐ

സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലാതെ ഭൂമി അനുവധിക്കില്ലെന്ന് തൊഴിലാളികള്‍ മനസിലാക്കണമെന്നും വ്യാജ പ്രചരണങ്ങളില്‍ അകപ്പെട്ട് പണം നല്‍കരുതെന്നും...

cpi about fake propaganda against devikulam mla
Author
Idukki, First Published Jun 25, 2020, 5:00 PM IST

ഇടുക്കി: കുറ്റിയാര്‍വാലിയില്‍ തൊഴിലാളികള്‍ക്ക് പുറമെ മറ്റുള്ളവര്‍ക്ക് ഭൂമി അനുവധിക്കാമെന്ന് വ്യാജപ്രചരണം നടത്തി ദേവികുളം എം എല്‍ എയുടെ പേരില്‍ പണം തട്ടുന്നതായി സി പി ഐ. സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലാതെ ഭൂമി അനുവധിക്കില്ലെന്ന് തൊഴിലാളികള്‍ മനസിലാക്കണമെന്നും വ്യാജ പ്രചരണങ്ങളില്‍ അകപ്പെട്ട് പണം നല്‍കരുതെന്നും സിപിഐ മണ്ഡലം പ്രസിഡന്റ് പി പളനിവേല്‍ പറഞ്ഞു. 

സര്‍ക്കാര്‍ നിലവില്‍ 2300 പേര്‍ക്ക് മാത്രമാണ് കുറ്റിയാര്‍വാലിയില്‍ ഭൂമി അനുവധിച്ചിരിക്കുന്നത്. എന്നാല്‍ ഭൂമി ലഭിക്കാത്തവരുടെ അപേക്ഷകള്‍ വാങ്ങി ചിലര്‍ എം എല്‍ എയുടെ പേരില്‍ പണപ്പിരിവ് നടത്തുകയാണ്. നിലവില്‍ സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് അനുവധിച്ചിരിക്കുന്ന ഭൂമികള്‍  വിതരണം നടത്താനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. 

പുതിയതായി ഭൂമി അനുവധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോ ഉത്തരവോ ഇറങ്ങിയിട്ടില്ല. വ്യാജ പ്രചരങ്ങളില്‍ അകപ്പെട്ട് പണം നല്‍കരുതെന്നും പളനിവേല്‍ പറഞ്ഞു. സംഭവത്തില്‍ എംഎല്‍എ അന്വേഷണം നടത്തി പണം തട്ടിയ സംഘത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios