കോട്ടയം:  കെഎസ്ഇബി ജീവനക്കാർക്കെതിരെ അസഭ്യവർഷവും കൈയ്യേറ്റ ശ്രമമവും.  സിപിഐ വൈക്കം തലയാഴം ബ്രാഞ്ച് സെക്രട്ടറിക്കും ഉന്നല ബ്രാഞ്ച് സെക്രട്ടിക്കുമെതിരെ കേസ്.  ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് സമീപത്തുള്ള സർവീസ് വയർ മുറുക്കി കെട്ടാത്തതിനാണ് കെഎസ്ഇബി ഓഫീസിലെത്തി ഭീഷണി മുഴക്കിയത്.

ഇന്നലെ രാത്രി ഏഴയരയോടെയായിരുന്നു സംഭവം. ആദ്യം ഫോണിൽ വിളിച്ച് അസഭ്യം പറയുകയും പിന്നീട് ഓഫീസിലെത്തി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന് പിന്നാലെ  സിപിഐ വൈക്കം തലയാഴം പള്ളിയാട് ബ്രാഞ്ച് സെക്രട്ടറി സനീഷ്, ഉന്നല ബ്രാഞ്ച് സെക്രട്ടറി മനോരഞ്ജനുമെതിരെ കേസെടുത്തു.