മുതിർന്ന സഖാവിനൊപ്പമുളള ആദ്യകാല സംഘടനാപ്രവത്തനത്തിന്റെ നിറമുളള ഓർമ്മകളായിരുന്നു എല്ലാവർക്കും പങ്കുവയ്ക്കാനുണ്ടായിരുന്നത്.
പാലക്കാട്: നാടും നാട്ടുകാരും സഹപ്രവർത്തകരുമെല്ലാം ചേർന്ന് ഒരു പിറന്നാളാഘോഷം. മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിലിന്റെ എൺപത്തിനാലാം പിറന്നാളാണ് പാലക്കാട്ടെ കിഴക്കഞ്ചേരിക്കാർ ഒരുമിച്ചാഘോഷിച്ചത്. പൗരസമിതി ഒരുക്കിയ പിറന്നാളാഘോഷത്തിൽ പ്രിയ സഖാവിന് ആശംസകളേകാൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെ നേതാക്കളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നീണ്ട നിരയാണുണ്ടായത്.
'ജയിലറില്‍ മമ്മൂക്ക വില്ലനായിരുന്നെങ്കില്‍ ഡബിൾ ഇംമ്പാക്ട് കിട്ടിയേനെ, എങ്കില്‍ 500 കോടി'; ഒമർ ലുലു
മുതിർന്ന സഖാവിനൊപ്പമുളള ആദ്യകാല സംഘടനാ പ്രവര്‍ത്തനത്തിന്റെ നിറമുളള ഓർമ്മകളായിരുന്നു എല്ലാവർക്കും പങ്കുവയ്ക്കാനുണ്ടായിരുന്നത്. നിലപാടുകളിലെന്നും തിരുത്തൽ ശബ്ദമായിരുന്നു സംഘടനയ്ക്ക് അകത്തും പുറത്തും കെ ഇ ഇസ്മയിൽ. പിറന്നാൾ ദിനത്തിലും ചടുലതയോടെ പതിവ് രീതിയിൽ കെ ഇ ഇസ്മയിൽ നയം വ്യക്തമാക്കി. പ്രായം എൺപത്തിനാല് ആയെങ്കിലും തനിക്കിപ്പോഴും ചെറുപ്പമാണെന്നായിരുന്നു കെ ഇ ഇസ്മയിലിന്റെ പ്രതികരണം. സിപിഐ മന്ത്രിമാരോ, പാലക്കാട് ജില്ലാ സെക്രട്ടറിയോ മുതിര്‍ന്ന നേതാവിന്റെ പിറന്നാളാഘോഷത്തിനെത്തിയിരുന്നില്ലെന്നും ശ്രദ്ധേയമായി.
