ദളിത് വിഭാഗത്തിൽപ്പട്ട പെൺകുട്ടിയെ കഴിഞ്ഞ വേനൽ അവധിയിൽ പ്രതിയുടെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ അമ്മ പഞ്ചായത്ത് അംഗത്തോടാണ് ആദ്യം കാര്യം പറഞ്ഞത്. ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാറിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ പ്രായപൂർത്തിയാവാത്ത ദളിത് വിദ്യാർഥിനിയെ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പീഡിപ്പച്ചതായി പരാതി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിലാണ്. സിപിഐ വെഞ്ഞാറമ്മൂട് ലേക്കൽ കമ്മിറ്റി സെക്രട്ടറി ഹാഷിമിനെതിരെയാണ് പരാതി.
ദളിത് വിഭാഗത്തിൽപ്പട്ട പെൺകുട്ടിയെ കഴിഞ്ഞ വേനൽ അവധിയിൽ പ്രതിയുടെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ അമ്മ പഞ്ചായത്ത് അംഗത്തോടാണ് ആദ്യം കാര്യം പറഞ്ഞത്. ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാറിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എന്നാൽ പീഡന വിവരം അറിഞ്ഞ അന്നു തന്നെ ഹാഷിമിനെ പാർട്ടി ചുമതലകളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കിയെന്ന് പാർട്ടി സിപിഐ വെഞ്ഞാറമ്മൂട് മണ്ഡലം സെക്രട്ടറി എഎം റൈസ് അറിയിച്ചു.