പ്രളയം അതിന്‍റെ രൂക്ഷത ഏറ്റവുമധികം കാട്ടിയ കുട്ടനാട്ടിലായിരുന്നു ഷിബു സധൈര്യം രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കിചേര്‍ന്നത്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ എലിപ്പനി ദുരന്തമായെത്തുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷിബുവിന്‍റെ അന്ത്യം

ആലപ്പുഴ: കേരളം കണ്ട മഹാപ്രളയത്തില്‍ നിന്ന് അതിജിവിക്കാനായി അരയും തലയും മുറുക്കി ഏവരും രംഗത്തുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഒരേ മനസോടെയാണ് ഏവരും അണിനിരക്കുന്നത്. അതിനിടയിലാണ് ദുരിതാശ്വാസത്തിനിറങ്ങി എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന സിപിഐഎം നടുഭാഗം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് വി ഷിബുവിന് ജീവന്‍ നഷ്ടമായെന്ന സങ്കട വാര്‍ത്തയെത്തുന്നത്.

പ്രളയം അതിന്‍റെ രൂക്ഷത ഏറ്റവുമധികം കാട്ടിയ കുട്ടനാട്ടിലായിരുന്നു ഷിബു സധൈര്യം രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കിചേര്‍ന്നത്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ എലിപ്പനി ദുരന്തമായെത്തുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷിബുവിന്‍റെ അന്ത്യം.

തകഴി ഏര്യ കമ്മിറ്റി ഓഫീസില്‍ ഷിബുവിന്‍റെ മൃതശരീരം പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സിപിഐഎം തകഴി ഏരിയാ കമ്മിറ്റി അംഗവും ബാലസംഘം നടുഭാഗം രക്ഷാധികാരിയുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകന്‍ നടുഭാഗത്തെ ശങ്കരമംഗലം വീട്ടില്‍ പരേതനായ എസ്.വേലായുധന്റെ മകനാണ് ഷിബു. അമ്മ: ലക്ഷ്മികുട്ടി. ഭാര്യ: സനുജ. മകന്‍: ജിത്തു.