എറണാകുളം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളും തോരണങ്ങളുമുള്‍പ്പെടെ എല്ലാ പ്രചാരണ വസ്തുക്കളും എടുത്തുമാറ്റാന്‍ സിപിഎം തീരുമാനം. എറണാകുളം മണ്ഡലത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ ബോര്‍ഡുകളും പ്രചാരണ വസ്തുക്കളും രണ്ട് ദിവസത്തിനകം എടുത്തുമാറ്റുകയെന്ന് സിപിഎം ജില്ല സെക്രട്ടറിയേറ്റ് അറിയിച്ചു. 

എല്‍ഡിഎഫ് സംസ്ഥാനത്താകെ പരിസ്ഥിതി സൗഹൃദപരമായ ഹരിത പ്രോട്ടോകോളിനനുസൃതമായി മാത്രമേ പ്രചരണ സാമഗ്രികള്‍ തയാറാക്കൂവെന്ന തീരുമാനം നടപ്പാക്കുകയാണെന്നും സെക്രട്ടറിയേറ്റ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.