Asianet News MalayalamAsianet News Malayalam

സിപിഎം വഞ്ചിച്ചു; സ്വതന്ത്രയായി മത്സരിക്കാനൊരുങ്ങി പൊമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി

സിപിഎം പൊമ്പിളൈ ഒരുമയെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. എംഎം മണിയായിരുന്നു ഈ ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. എം എം മണി ഇനി പറയാത്ത അസഭ്യമൊന്നുമില്ല

cpm cheated pombilai orumai leader gomathi all set to become independent candidate in devikulam
Author
Devikulam, First Published Feb 7, 2021, 8:54 AM IST

ദേവികുളം: ദേവികുളത്ത് സ്വതന്ത്രയായി മത്സരിക്കാനൊരുങ്ങി പൊമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി. എം എം മണിയും സി പി എമ്മും തന്നെ വഞ്ചിച്ചെന്ന് ഗോമതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎം പൊമ്പിളൈ ഒരുമയെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. എംഎം മണിയായിരുന്നു ഈ ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. എം എം മണി ഇനി പറയാത്ത അസഭ്യമൊന്നുമില്ല. ഒപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടത് എസ് രാജേന്ദ്രൻ എംഎൽഎയാണ്. എന്നാല്‍ സിപിഎം തന്നെ അടിച്ചമ‍‍ർത്തിയെന്നും ഗോമതി ആരോപിക്കുന്നു. നേരത്തെ സംസ്ഥാനമൊട്ടുക്ക് ചര്‍ച്ച ചെയ്ത മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ  പൊമ്പിളൈ ഒരുമൈ പല സംഘങ്ങളായി പിരിഞ്ഞിരുന്നു. 
 

Follow Us:
Download App:
  • android
  • ios