Asianet News MalayalamAsianet News Malayalam

സിപിഎം ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ റിംഗ് ചെയ്യുന്നതല്ലാതെ ഫോണ്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ ആറു മണിയോടെ വീടിനു സമീപത്തെപറമ്പിൽ കശുമാവിന്‍ കൊമ്പിൽ സുകുമാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

CPM local committee secretary commits suicide in kasargod
Author
Kasaragod, First Published Aug 29, 2018, 3:46 PM IST

കാസർകോട്: പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ സിപിഎം ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ബീബുങ്കൽ ലോക്കൽ സെക്രട്ടറിയുമായ പായം ഹൗസില്‍  സുകുമാരനെയാണ് (48) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ ഒരു വിവാഹത്തിന് പങ്കെടുക്കാനുണ്ടെന്നു പറഞ്ഞാണ് സുകുമാരൻ വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ റിംഗ് ചെയ്യുന്നതല്ലാതെ ഫോണ്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ ആറു മണിയോടെ വീടിനു സമീപത്തെപറമ്പിൽ കശുമാവിന്‍ കൊമ്പിൽ സുകുമാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മാനസിക വിഷമമാണ് മരണകാരണമെന്ന് ബന്ധുക്കൾ ബേഡകം പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ബേഡകം എസ്ഐ കെ ദാമോദരന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ .ഗിരിജ. മക്കള്‍: അഭിമന്യു, തേജസ്. സഹോദരങ്ങള്‍: ഭാസ്‌കരന്‍, പരേതയായ ഓമന.

Follow Us:
Download App:
  • android
  • ios