ചില നേതാക്കൾക്ക് എതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ ശേഷമാണ് രാജി എന്നാണ് സൂചന.

പത്തനംതിട്ട: സിപിഎം റാന്നി ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി രാജിവെച്ചു. ചില നേതാക്കൾക്ക് എതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ ശേഷമാണ് രാജി എന്നാണ് സൂചന. ഏരിയ സെക്രട്ടറിയുടെ പകരം ചുമതല അഡ്വ. കെ.പി സുഭാഷ് കുമാറിന് നൽകിയിരിക്കുകയാണ്. അതേ സമയം രാജിയല്ല, പാർട്ടിയിൽ നിന്ന് അവധി എടുത്തത് ആണെന്നാണ് ടിഎൻ ശിവൻകുട്ടയുടെ വിശദീകരണം. ശിവന്‍കുട്ടി ആരോഗ്യ കാരണങ്ങളാൽ അവധിയെടുത്തതാണെന്നും തിരിച്ചുവരുമ്പോൾ ചുമതല കൈമാറുമെന്നും ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News