കോഴിക്കോട് ഉള്ളിയേരി മുണ്ടോത്ത് പറായിയുടെ സംസ്കാരമാണ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. സ്ഥലം ഇല്ലാത്തതിനാൽ മൃതദേഹം ഉള്ളിയേരി മലബാർ മെഡി. കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കോഴിക്കോട്: കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് അനിശ്ചിതത്വത്തിൽ. മൃതദേഹം സംസ്കരിക്കുന്ന ഭൂമിയെ ചൊല്ലിയുള്ള തർക്കമാണ് കാരണം. കോഴിക്കോട് ഉള്ളിയേരി മുണ്ടോത്ത് പറായിയുടെ സംസ്കാരമാണ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. 

സ്ഥലം ഇല്ലാത്തതിനാൽ മൃതദേഹം ഉള്ളിയേരി മലബാർ മെഡി. കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമായും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചവരുമായി ചർച്ച നടത്തുകയാണ്. മെഡിക്കല്‍ കോളേജിന് മുന്നിൽ മരിച്ച വീട്ടമ്മയുടെ ബന്ധുക്കൾ പ്രതിഷേധിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona