ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോച്ച് മനു എമ്മിന് നാലാമത്തെ കേസിലും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി 28 വർഷം കഠിനതടവിന് ശിക്ഷിച്ചു.
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) നാലാമത്തെ കേസിലും കുറ്റക്കാരൻ. 28 വർഷം കഠിനതടവും 54000 രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷ വിധിച്ചത്. ഫലത്തിൽ ഏഴ് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. മൂന്ന് കേസിലെയും ശിക്ഷ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ പറയുന്നു. പ്രോസസിക്യുഷൻ വാദം പരിഗണിച്ചാണ് കോടതി പ്രേത്യേകം ശിക്ഷ കാലാവധി വിധിച്ചത്. പ്രതിക്ക് നാല് കേസുകളിലായി 127 വർഷം തടവും രണ്ട് ലക്ഷത്തി ഇരുപത്തി മൂവായിരം രൂപ പിഴയും ആണ് വിധിച്ചത്. ആകെ 47 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും.
2018 ജൂണിൽ ആണ് കോച്ചിങ്ങിനായി കുട്ടി എത്തുന്നത്. ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്ന് പറഞ്ഞ് അവിടത്തെ ജിമ്മിലേക്കും, ഫിറ്റ്നസിന്റെ ഭാഗം ആണെന്ന് പറഞ്ഞു അവിടുത്തെ ബാത്ത്റൂമിലേക്കും മറ്റും കൊണ്ട് പോയാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. ഇത് കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോയും ഫിറ്റ്നസിന്റെ ഭാഗം എന്ന് പറഞ്ഞു പ്രതി എടുത്തു. ഇതിനാൽ ഡിപ്രെഷപ്നിൽ ആയ കുട്ടി 2021 ഇൽ കുട്ടി കോച്ചിംഗ് നിർത്തി.
പീഡനത്തിൽ മനംനൊന്ത് കുട്ടി ആത്മഹത്യയ്ക്കും ശ്രമം നടത്തിയിരുന്നു. വീട്ടുകാർ മനോരോഗ വിദഗ്ദ്ധനെ കാണിച്ച് കൂട്ടി ചികിത്സയിലായിരുന്നു.ക്രിക്കറ്റ് ഭാവി തുലയ്ക്കുമെന്ന് പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ കുട്ടി പുറത്ത് പറഞ്ഞില്ല.2024 ഇൽ തിരുവനന്തപുരത്ത് വെച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കടുക്കാൻ എത്തിയ പീഡനത്തിൽ ഇരയായ ഒരു പെൺകുട്ടി വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡന സംഭവം പുറത്തറിയുന്നത്.
ഈ കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികൾക്കും കേസ് നൽകാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളിലും ശിക്ഷിച്ചു. ബാക്കി രണ്ട് കേസുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ വിസ്താരം ആരംഭിക്കുകയുള്ളൂ. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ട. ആർഎസ് വിജയ് മോഹൻ ഹാജരായി. കണ്ടോൺമെന്റ് പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, സബ് ഇൻസ്പെക്ടർമാരായ ഷെഫിൻ. എസ്, നിതിൻ നളൻ എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.


