മണ്ണഞ്ചേരി എസ് ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ആലപ്പുഴ: അടിപിടി, വധശ്രമം, മയക്ക് മരുന്ന് കേസുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ മാരാരിക്കുളം തെക്ക് പഞ്ചായത്ത്, ഓമനപ്പുഴ നടീപ്പറമ്പില്‍ വീട്ടില്‍ ഷാരോണ്‍ (26) എന്നു വിളിക്കുന്ന ക്രിസ്പിന്‍ തോമസിനെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മണ്ണഞ്ചേരി എസ് ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ നോര്‍ത്ത് പോലിസ് സ്റ്റേഷനിലും മണ്ണഞ്ചേരി സ്റ്റേഷനിലും നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. പ്രതിയെ 6 മാസത്തെ തടവിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു.