തോപ്രാംകുടി: ഇടുക്കി തോപ്രാംകുടിയിൽ വീണ്ടും കർഷക ആത്മഹത്യ. കടക്കെണിയെ തുടർന്ന് ചെമ്പകപ്പാറ സ്വദേശി സഹദേവൻ (68) ആണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം ഇയാൾക്ക് ഇടുക്കി ജില്ലാ സഹകരണബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നിരുന്നു. പ്രളയത്തിൽ കൃഷി നശിച്ചതോടെ തിരിച്ചടവ് മുടങ്ങിയിരുന്നതായി ബന്ധുക്കൾ വിശദമാക്കുന്നു.