Asianet News MalayalamAsianet News Malayalam

ആലപ്പുഴയിലെ 'ഡാവിഞ്ചി കുടുംബം'; വീട്ടിലെ മുഴുവൻ പേരും ചിത്രംവരക്കാർ

മനോഹര ചിത്രങ്ങളാൽ വീട്‌ അലങ്കരിക്കാത്തവർ കുറവാണ്. പക്ഷേ വീട്‌ മുഴുവൻ ചിത്രംവരക്കാർ ആകുന്നതിനേക്കാൾ അലങ്കാരം മറ്റെന്തുണ്ട്‌. അതുപോലൊരു 'ഡാവിഞ്ചി' കുടുംബമുണ്ട്‌' നമ്മുടെ ആലപ്പുഴ പൂങ്കാവിൽ, കാട്ടിപ്പറമ്പിൽ വീട്ടിൽ ജോണിയുടേത്‌. 

Da Vinci family of Alappuzha Everyone in the house is a painter
Author
Kerala, First Published Jul 11, 2021, 11:39 PM IST

ആലപ്പുഴ: മനോഹര ചിത്രങ്ങളാൽ വീട്‌ അലങ്കരിക്കാത്തവർ കുറവാണ്. പക്ഷേ വീട്‌ മുഴുവൻ ചിത്രംവരക്കാർ ആകുന്നതിനേക്കാൾ അലങ്കാരം മറ്റെന്തുണ്ട്‌. അതുപോലൊരു 'ഡാവിഞ്ചി' കുടുംബമുണ്ട്‌' നമ്മുടെ ആലപ്പുഴ പൂങ്കാവിൽ, കാട്ടിപ്പറമ്പിൽ വീട്ടിൽ ജോണിയുടേത്‌. ജോണിയേക്കൂടാതെ ഭാര്യ ഡെൽഫിൻ, മക്കളായ ശീതൾ മരിയയും മേരി ശാലറ്റും നല്ല ഫസ്‌റ്റ്‌ ക്ലാസ്‌ ചിത്രംവരക്കാർ. 

പൂങ്കാവ്‌ പള്ളിയിൽ  ഇവർ വരച്ച കുരിശിന്റെ വഴിയടക്കം പതിനാലു ചിത്രങ്ങളുണ്ട്‌.‌  അഞ്ചുവർഷം മുമ്പാണ്‌ നേർച്ചയായി  ചിത്രങ്ങൾ വരച്ചത്‌. രണ്ടരവർഷമെടുത്ത്‌ ഓയിൽ പെയിന്റിൽ  വരച്ച പതിനേഴ്‌ ചിത്രങ്ങൾ പള്ളുരുത്തി പള്ളിയിൽ സ്ഥാപിച്ചത്‌ രണ്ടുമാസം മുമ്പാണ്‌. പീഡാനുഭവ ചിത്രങ്ങളും ഇതിലുണ്ട്‌. പതിനെട്ടു വയസുമുതലാണ്‌ ചിത്രരചന ആരംഭിച്ചതെന്ന്‌ ജോണി പറയുന്നു. 

സുദർശനൻ ആശാനു കീഴിൽ വർണം ആർടിൽ തുടക്കം. പിന്നീട്‌ എസ്‌എസ്‌ ആർട്‌സ്‌ സ്‌കൂളിൽ. ഭാര്യ ഡെൽഫിനും എസ്‌എസിലെ വിദ്യാർഥിനിയായിരുന്നു. ബന്ധുവഴി എത്തിയ ആലോചനയാണെന്നും നിശ്ചയം കഴിഞ്ഞപ്പോൾ മാത്രമാണ്‌  ചിത്രംവരയ്‌ക്കുന്നവരാണെന്ന്‌ പരസ്‌പരം മനസിലായതെന്നും ഡെൽഫിൻ ചെറുചിരിയോടെ പറഞ്ഞു. കാട്ടൂർ ഹോളിഫാമിലി സ്‌കൂളിൽ ചിത്രരചനാധ്യാപികയാണ്‌.

വീട്ടിലെ മരിയ ആർട്‌സിൽ അൻപത്തഞ്ചു കുട്ടികൾ ചിത്രരചന പഠിക്കാൻ എത്താറുണ്ട്‌. ഇപ്പോൾ കോവിഡ്‌ മൂലം ക്ലാസെടുക്കുന്നില്ല. മൂത്തമകൾ ശീതൾ തൃപ്പൂണിത്തുറ ആർഎൽവിയിലെ മൂന്നാം വർഷ വിദ്യാർഥിയാണ്‌. ഇളയ മകൾ മേരി ശാലറ്റ്‌ കാട്ടൂർ ഹോളി ഫാമിലിയിൽ പ്ലസ്‌ടു വിദ്യാർഥിനിയും. 

ഇരുവരും സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്‌. മേരിക്ക്‌ ഡിജിറ്റൽ പെയിന്റിങ്ങിനോടാണ്‌ താൽപര്യമെന്നുമാത്രം. കുടുംബം വരച്ച ചിത്രങ്ങൾ റിസോർട്ടുകാരും മറ്റും ഗാലറി വാൾ നിർമിക്കാൻ വാങ്ങുന്നുണ്ട്‌.

Follow Us:
Download App:
  • android
  • ios