Asianet News MalayalamAsianet News Malayalam

സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി നിർബന്ധപൂർവ്വം മുറിച്ചു; പ്രധാന അധ്യാപികക്കെതിരെ കേസ്

പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

Dalit student hair cut in school assembly at MGM AUP school Kottamala kgn
Author
First Published Oct 28, 2023, 8:09 PM IST

കാസർകോട്: ദളിത് വിദ്യാർത്ഥിയുടെ മുടി സ്കൂൾ അസംബ്ലിയിൽ വച്ച് മുറിച്ചു. കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ എയുപി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ വിദ്യാർത്ഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ഇവർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും നോക്കിനിൽക്കെയാണ് പ്രധാന അധ്യാപികയുടെ ക്രൂരതയെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബർ 19 ന് സ്‌കൂളിൽ നടന്ന അസംബ്ലിയിൽ വച്ചാണ് മുടി മുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios