കൊച്ചിയിൽ ഓടുന്ന കാറുകളിൽ അതിരുവിട്ട അഭ്യാസ പ്രകടനം. പുതുവര്‍ഷരാത്രിയിലാണ് സംഭവം. കൊച്ചി മറൈൻ ഡ്രൈവിനു സമീപമാണ് മൂന്ന് ആഢംബര കാറുകളിലായി യുവതി യുവാക്കളുടെ അപകടകരമായ യാത്ര.

കൊച്ചി: കൊച്ചിയിൽ ഓടുന്ന കാറുകളിൽ അതിരുവിട്ട അഭ്യാസ പ്രകടനം. പുതുവര്‍ഷരാത്രിയിലാണ് സംഭവം. കൊച്ചി മറൈൻ ഡ്രൈവിനു സമീപമാണ് മൂന്ന് ആഢംബര കാറുകളിലായി യുവതി യുവാക്കളുടെ അഭ്യാസപ്രകടനം നടന്നത്. കാറുകളുടെ ഇരുവശത്തെയും ഡോറിൽ തൂങ്ങി നിന്ന് അപകടരമായ രീതിയിലായിരുന്നു യാത്ര. ഹൈക്കോർട്ട്, സുഭാഷ് പാർക്ക് റോഡിലായിരുന്നു മൂന്ന് ആഡംബര വാഹനങ്ങളിലായി ഇവർ കടന്നു പോയത്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് കാറുകൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ഊർജ്ജിതമാക്കി.

രണ്ട് ബെന്‍സ് കാറും ഒരു ബിഎം ഡബ്ല്യു കാറിലുമായിരുന്നു അഭ്യാസ പ്രകടനം. സണ്‍റൂഫിലൂടെ ഒന്നിലധികം പേര്‍ പുറത്തേക്ക് നിന്നതിന് പുറമെ വാഹനത്തിന്‍റെ ഡോറുകളിൽ തൂങ്ങി അപകടകരമായ രീതിയിൽ ഇവര്‍ ഇരുന്നു. പുതുവര്‍ഷ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഹൈക്കോര്‍ട്ട് റോഡിലൂടെയും ഏരെ നേരം ഇവര്‍ ഇത്തരത്തിൽ വാഹനം ഓടിച്ചു.ഒരു എറണാകുളം രജിസ്ട്രേഷനിലും രണ്ട് ഹരിയാന രജിസ്ട്രേഷനിലുമുള്ള കാറുകളിലായിരുന്നു അഭ്യാസം. വാഹനങ്ങളുടെ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഡ്രൈവിങ് ലൈസൻസുകളിൽ ഇനി ബ്ലാക്ക് മാർക്ക്; ബസിലെ ഡ്രൈവർമാരായ ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി

സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടു, ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയിലേക്ക് വീണ് യുവതി മരിച്ചു

YouTube video player