Asianet News MalayalamAsianet News Malayalam

മദ്യലഹരിയില്‍ മകളെ പീഡിപ്പിച്ച് തമിഴ്നാട്ടിലേക്ക് കടന്നയാള്‍ പടിയില്‍

മദ്യപിച്ചെത്തിയ മകളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നയാളെ പൊലീസ് പിടികൂടി. മാട്ടുപ്പെട്ടി സ്വദേശിയെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. രണ്ടു മാസം മുമ്പാണ് സംഭവം. അമ്മ ജോലിക്കുപോയ സമയത്ത് മദ്യപിച്ചെത്തിയ അച്ഛന്‍ മകളെ പീഡിപ്പിക്കുകയായിരുന്നു. 

daughter raped by father and arrested after absconding
Author
Idukki, First Published Oct 7, 2018, 4:50 PM IST

ഇടുക്കി: മദ്യപിച്ചെത്തിയ മകളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നയാളെ പൊലീസ് പിടികൂടി. മാട്ടുപ്പെട്ടി സ്വദേശിയെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. രണ്ടു മാസം മുമ്പാണ് സംഭവം. അമ്മ ജോലിക്കുപോയ സമയത്ത് മദ്യപിച്ചെത്തിയ അച്ഛന്‍ മകളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുമായി മാതാവ് കഴിഞ്ഞ ദിവസം ദേവികുളം പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഭര്‍ത്താവ് മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതായാണ് പരാതി നല്‍കിയത്.  

സംശയം തോന്നിയ എസ്ഐ. ദിലീപ് കുമാര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനം പുറത്തായത്. കുട്ടിയുടെ അച്ഛനെത്തേടി പോലീസ് എസ്റ്റേറ്റിലെത്തിയെങ്കിലും ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നു. വെള്ളിയാഴ്ച തന്ത്രപൂര്‍വ്വം പോലീസ് പ്രതിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios