തിങ്കളാഴ്ച വൈകിട്ട് വിദേശ ടൂറിസ്റ്റുകള്‍ക്കൊപ്പം  ഷിബുവിനെ കണ്ടവരുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതി പാലത്തിന് സമീപം വാടക്കനാലിൽ മൃതദേഹം കണ്ടെത്തി. ആലപ്പുഴ വലിയമരം സ്വദേശി സാലിയുടെ മകൻ ഷിബുവിന്‍റെ(50) മൃതദേഹമാണ് കനാലില്‍ നിന്നും കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ മൃതദേഹം കനാലിൽ ഒഴുകി നടക്കുന്നത് കണ്ട ആളുകൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഷിബു വർഷങ്ങളായി കുടുംബത്തെ ഉപേക്ഷിച്ച് മിനിസിവിൽ സ്റ്റേഷനടുത്തുള്ള കടത്തിണ്ണയിലാണ് താമസിക്കുന്നത്. ടൂറിസ്റ്റ് ഗൈഡായി ജോലി നോക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് വിദേശ ടൂറിസ്റ്റുകള്‍ക്കൊപ്പം ഷിബുവിനെ കണ്ടവരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷിബു മദ്യപിച്ച് കനാലിൽ വീണതെന്നാണ് പ്രാഥമിക നിഗമനം.