Asianet News MalayalamAsianet News Malayalam

പൂനൂര്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; നാല് ദിവസം പഴക്കമുണ്ടെന്ന് നിഗമനം

കക്കോടി കണ്ണാടിക്കല്‍ റോഡില്‍ പൂനൂര്‍പുഴയില്‍ അജ്ഞാതമൃതദേഹം കണ്ടെത്തി. കക്കോടി ഗ്രീന്‍ വേള്‍ഡ് പാര്‍ക്കിനടുത്ത് പുഴയിലെ മുള്ളില്‍ തങ്ങി നിന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.

Dead body found from kozhikode river
Author
Kozhikode, First Published Aug 18, 2018, 8:52 PM IST

കോഴിക്കോട്: കക്കോടി കണ്ണാടിക്കല്‍ റോഡില്‍ പൂനൂര്‍പുഴയില്‍ അജ്ഞാതമൃതദേഹം കണ്ടെത്തി. കക്കോടി ഗ്രീന്‍ വേള്‍ഡ് പാര്‍ക്കിനടുത്ത് പുഴയിലെ മുള്ളില്‍ തങ്ങി നിന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. 50 വയസ്സ് പ്രായം തോന്നിക്കും. കയ്യില്‍ സ്വര്‍ണ്ണ നിറമുള്ള വാച്ച് ധരിച്ചിട്ടുമുണ്ട്. ശക്തമായ മഴയില്‍ ഒലിച്ചുവന്നതാകാമെന്നാണ് പ്രാഥമിക നിരീക്ഷണം. വെള്ളിമാട് കുന്നില്‍ നിന്നും ഫയര്‌ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios