വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്. ട്രെയിനിൽ നിന്ന് വീണതാണോയെന്ന് സംശയിക്കുന്നുണ്ട്. 

കോ‍ഴിക്കോട്: വടകര കരിമ്പനപ്പാലത്ത് റെയിൽവെ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. നാൽപത്തിയഞ്ച് വയസിനടുത്ത് പ്രായം തോന്നുന്ന പുരുഷന്റെതാണ് മൃതദേഹം. വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്. ട്രെയിനിൽ നിന്ന് വീണതാണോയെന്ന് സംശയിക്കുന്നുണ്ട്. അഞ്ച് ദിവസത്തോളം പഴക്കമുള്ളതായി സംശയിക്കുന്നു. വടകര പൊലീസ് സ്ഥലത്തെത്തി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona